സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ആശംസ (വീഡിയോ)
ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്‌റ്റോഫോറെറ്റിയാണ് വിഡിയോ സന്ദേശത്തിലൂടെ ബഹിരാകാശത്ത് നിന്ന് ഇന്ത്യക്ക് വിജയാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിനായി ഒരുങ്ങുന്ന വേളയില്‍ ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ആശംസ. ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്‌റ്റോഫോറെറ്റിയാണ് വിഡിയോ സന്ദേശത്തിലൂടെ ബഹിരാകാശത്ത് നിന്ന് ഇന്ത്യക്ക് വിജയാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ എഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിന ആശംസകളും നേര്‍ന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്.
Sky is not the limit!
— Taranjit Singh Sandhu (@SandhuTaranjitS) August 12, 2022
Good wishes from #space ISS @Space_Station as #India celebrates #75YearsofIndependence
Appreciate @AstroSamantha for the warm message. A true 🌎 p'ship @NASA @isro @esa
Delighted to share on birth anniv of #VikramSarabhai , father of 🇮🇳 space program pic.twitter.com/tT2OsoCjb4
ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2023ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് ആശംസകള്‍ നേരുന്നെന്നാണ് ക്രിസ്‌റ്റോഫോറെറ്റി പറയുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കായി അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും വ്യക്തമാക്കി.