എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി

Update: 2019-11-17 06:48 GMT

ന്യൂഡല്‍ഹി: പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും(ബിപിസിഎല്‍) അടുത്ത മാര്‍ച്ച് മാസത്തോടെ വില്‍പ്പന നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒരുലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുന്നത്. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ നിക്ഷേപകര്‍ നല്ല താല്‍പര്യം കാണിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തേ എയര്‍ഇന്ത്യയും ബിപിസിഎല്ലും വില്‍പ്പന നടത്താന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.






Tags:    

Similar News