വിമാന ടിക്കറ്റ് കൊള്ള: ക്രിസ്‌മസിന് നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ

Update: 2022-12-13 10:37 GMT

മലപ്പുറം:ഗൾഫിലെ സ്കൂളുകളിലെ മൂന്നാഴ്ചത്തെ ശൈത്യകാല അവധിയും, ക്രിസ്മസും അവസരമാക്കി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ, നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ട അവസ്ഥയിൽ പ്രവാസി കുടുംബങ്ങൾ. ദുബായിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാൻ രണ്ടര ലക്ഷത്തോളം രൂപ ടിക്കറ്റിന് ചെലവാകും. നാട്ടിലെ സ്കൂളുകൾ ക്രിസ്‌മസ് അവധിക്ക് അടയ്ക്കുന്നതിനാൽ, കുടുംബങ്ങളുടെ കൂടിച്ചേരലിനുള്ള അവസരമാണ് പ്രവാസികൾക്ക് ഗൾഫിലെ ശൈത്യകാല അവധി.


അതിനാൽ ടിക്കറ്റ് കൊള്ള സഹിച്ചും മിക്കവരും നാട്ടിലെത്തുമെന്ന കണക്കുകൂട്ടലിലാണ് വിമാനക്കമ്പനികളുടെ നടപടി. ജനുവരി ആദ്യ വാരം ഗൾഫിലെ സ്കൂളുകൾ തുറക്കുന്നതിനാൽ ,ഡിസംബർ അവസാനം കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്ക് വർദ്ധിക്കും.


ഒക്ടോബറിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 6,​000ത്തിനും 7,​000ത്തിനും ഇടയിൽ ടിക്കറ്റ് ലഭിച്ചിരുന്നു. 


Similar News