ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം ചവറ്റുകൊട്ടയിലെറിയും: എ കെ ആന്റണി

Update: 2024-03-26 11:51 GMT

കോട്ടയം: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തായില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. സുപ്രിംകോടതി തന്നെ നിയമം എടുത്തുകളയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റം അന്ത്യം കുറിക്കും. പൗരത്വ സംബന്ധിയായി നേരത്തെയും നിയമഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. ഇന്ത്യ എന്നാല്‍ ഈ മണ്ണില്‍ ജനിച്ച എല്ലാവരുടേയും കൂടിയാണ്. അങ്ങനെയൊരു ഭരണഘടന ഉണ്ടാക്കിയത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടന നിര്‍മാണസമിതിയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോവും. ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്ന ഈ നിയമം സുപ്രിംകോടതി തന്നെ അംഗീകരിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം ചവറ്റുകൊട്ടയിലെറിയുമെന്നും അദ്ദേഹം പറഞ്ഞു.

    ബിജെപിയില്‍ ചേര്‍ന്ന മകന്‍ അനില്‍ കെ ആന്റണി മല്‍സരിക്കുന്ന പത്തനംതിട്ടയില്‍ പ്രചാരണത്തിനു പോവുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചാവും തന്റെ പ്രവര്‍ത്തനമെന്നായിരുന്നു മറുപടി. തന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും പ്രചാരണത്തിന് പോവുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News