ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു

Update: 2025-03-24 15:52 GMT
ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു

ഗസ സിറ്റി: ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേലി സൈന്യം ബോംബിട്ട് കൊന്നു. അല്‍ ജസീറ അറബിക്കിലെ ഹൊസാം ശാബത്തും ഫലസ്തീന്‍ ടുഡേയിലെ മുഹമ്മദ് മന്‍സൂറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഹൊസാം ശാബത്ത് സഞ്ചരിക്കുകയായിരുന്ന കാറിനെ വടക്കന്‍ ഗസയില്‍ വച്ചാണ് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ആക്രമിച്ചത്. നവംബറില്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ ശാബത്ത് ചികില്‍സയ്ക്ക് ശേഷം ജോലിയില്‍ തിരികെ എത്തിയപ്പോഴായിരുന്നു ആക്രമണം. ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.

Similar News