അല്‍ ഖസം നേതാവ് ഇസ്‌ലാം ജമീല്‍ രക്തസാക്ഷിയായി

തുല്‍ക്ക്‌റാം ക്യാംപിന്റെ പ്രവേശനഭാഗത്താണ് വലിയ ഏറ്റുമുട്ടലുണ്ടായതെന്ന് അല്‍ മയാദീന്‍ റിപോര്‍ട്ട് ചെയ്തു.

Update: 2024-10-26 12:46 GMT

റാമല്ല: വെസ്റ്റ് ബാങ്കിലെ അല്‍ഖസം ബ്രിഗേഡ് ലീഡര്‍ ഇസ്‌ലാം ജമീല്‍ രക്തസാക്ഷിയായി. അല്‍ സലാം പ്രദേശത്തെ തുല്‍ക്ക്‌റാം ക്യാംപില്‍ ഇസ്രായേലി സൈന്യവുമായി മണിക്കൂറുകള്‍ ഏറ്റുമുട്ടിയാണ് ജമീല്‍ രക്തസാക്ഷിയായത്. ക്യാംപിന്റെ പ്രവേശനഭാഗത്താണ് വലിയ ഏറ്റുമുട്ടലുണ്ടായതെന്ന് അല്‍ മയാദീന്‍ റിപോര്‍ട്ട് ചെയ്തു. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു.

ക്യാംപിനെ ആക്രമിക്കാന്‍ വരുകയായിരുന്ന ശത്രുസൈന്യത്തെ പതിയിരുന്നാക്രമിക്കുകയായിരുന്നു എന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഫത്താ പാര്‍ട്ടിയുടെ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു. വെടിവെപ്പുണ്ടായതോടെ പ്രദേശത്തെ സാധാരണക്കാരെ മറയാക്കിയാണ് ഇസ്രായേല്‍ സൈന്യം ക്യാംപിലേക്ക് കടക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ സഹായവും ഇസ്രായേല്‍ സൈന്യം തേടി.

Tags:    

Similar News