യമുനയില്‍ നീരാടി ബിജെപി ഡല്‍ഹി പ്രസിഡന്റ്; അവസാനം ചൊറി വന്ന് ആശുപത്രിയില്‍

Update: 2024-10-26 15:21 GMT

യമുനാ നദിയുടെ മലിനീകരണത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവിന് കിട്ടിയത് എട്ടിന്റെ പണി. നദിയുടെ മലിനീകരണത്തില്‍ ആം ആദ്മി സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ കുളിയാണ് ബിജെപി ഡല്‍ഹി പ്രസിഡന്റ് വീരേന്ദ്ര സച്ദേവിന് പണിയായത്.

ആം ആദ്മി സര്‍ക്കാര്‍ ചെയ്ത തെറ്റിന് യമുനാ നദിയോട് മാപ്പു ചോദിച്ചാണ് ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്.കുളിക്കുന്നതിന്റെ വീഡിയോയും പ്രചരിപ്പിച്ചു. എന്നാല്‍, കുളി കഴിഞ്ഞ് കരയ്ക്ക് കയറി അല്‍പ്പസമയത്തിനകം ചൊറിയും ശ്വാസംമുട്ടലും വരുകയായിരുന്നു. ശരീരം ചൊറിഞ്ഞ് തടിച്ച ഇയാളെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തേക്കുള്ള മരുന്നും വിശ്രമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് യമുനയെ നശിപ്പിക്കുന്നതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. യമുനയില്‍ മാലിന്യം കൂടുന്നതു പോലെ ബിജെപിയിലും മാലിന്യം കൂടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.





Similar News