സൗദിയില്‍ നിന്നും ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം

സൗദിയില്‍ 1987ല്‍ രൂപീകരിച്ച ഹിസ്ബുല്ല അല്‍ ഹെജാസ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇതോടെ ഇസ്രായേലിനെതിരേ പുതിയൊരു യുദ്ധമുന്നണി കൂടി തുറന്നിരിക്കുകയാണ്.

Update: 2024-10-26 16:24 GMT

റിയാദ്: സൗദി അറേബ്യയില്‍ നിന്നും ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം. ഫലസ്തീനിലെയും ലെബനാനിലെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ദ ലാന്‍ഡ് ഓഫ് ദ ടു ഹോളി മോസ്‌ക്‌സ് എന്ന സംഘടന ആക്രമണം നടത്തിയതെന്ന് മിഡില്‍ ഈസ്റ്റ് ഒബ്‌സര്‍വര്‍ പത്രത്തിലെ റിപോര്‍ട്ട് പറയുന്നു. അറേബ്യയിലെ ജനങ്ങള്‍ സയണിസ്റ്റ് അധിനിവേശത്തിന് എതിരാണെന്ന് സംഘടനയുടെ പ്രസ്താവന പറയുന്നു. ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോയും സംഘടന പുറത്തുവിട്ടിട്ടുണ്ട്.

''ഇസ്രായേലി അതിക്രമങ്ങളുടെ ചരിത്രപരമായ ഈ ഘട്ടത്തില്‍ സത്യം പുറത്തുകൊണ്ടുവരാനാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഗസയിലെയും ലെബനാനിലെയും അധിനിവേശം അവസാനിക്കും വരെ ആക്രമണം തുടരും.''-സംഘടന വ്യക്തമാക്കി. സൗദിയില്‍ 1987ല്‍ രൂപീകരിച്ച ഹിസ്ബുല്ല അല്‍ ഹെജാസ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നാണ് സൂചന.ഇതോടെ ഇസ്രായേലിനെതിരേ പുതിയൊരു യുദ്ധമുന്നണി കൂടി തുറന്നിരിക്കുകയാണ്.

Tags:    

Similar News