ഇസ്രായേലിന്റെ ഗ്ലിലോട്ട് സൈനികതാവളം ആക്രമിച്ച് ഹിസ്ബുല്ല

അതേസമയം, ഇസ്രായേല്‍ 40 തവണയാണ് മാരകമായ വൈറ്റ് ഫോസ്ഫറസ് ആയുധം ലെബനാനില്‍ ഉപയോഗിച്ചത്

Update: 2024-11-03 02:59 GMT
ഇസ്രായേലിന്റെ ഗ്ലിലോട്ട് സൈനികതാവളം ആക്രമിച്ച് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ഇസ്രായേലിലെ ഗ്ലിലോട്ട് സൈനികതാവളം ആക്രമിച്ച് ഹിസ്ബുല്ല. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം. തെല്‍അവീവിന് സമീപമുള്ള ഈ താവളത്തെ ഗസയിലും ലെബനാനിലും അധിനിവേശം നടത്താന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നുണ്ട്.

ലെബനാനില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ഇന്നലെ മാത്രം 26 തവണ ഇസ്രായേലി സൈന്യത്തെ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. അതേസമയം, ഇസ്രായേല്‍ 40 തവണയാണ് മാരകമായ വൈറ്റ് ഫോസ്ഫറസ് ആയുധം ലെബനാനില്‍ ഉപയോഗിച്ചത്. നിരോധിത ആയുധമായ ഇത് ഇസ്രായേല്‍ ലെബനാനില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News