വിദ്യാര്‍ഥിയുടെ കൊലപാതകം: ആര്‍എസ്എസ് ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കുന്നു- എസ്ഡിപിഐ
ക്ഷേത്ര ഉല്‍സവത്തിനിടെ ആലപ്പുഴയില്‍ മുഹ്‌സിന്‍, ചേര്‍ത്തല അനന്ദു, ജില്ലാ അതിര്‍ത്തിയായ പാവുമ്പയില്‍ അഖില്‍ജിത്ത് എന്നിവരെയാണ് ഇതിന് മുമ്പ് ആര്‍എസ്എസ് കൊലക്കത്തിക്കിരയാക്കിയത്. കേരളത്തില്‍ അധികാരം ലക്ഷ്യംവച്ചുള്ള വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ ആര്‍എസ്എസ് വന്‍തോതില്‍ നടത്തുകയാണ്.
വള്ളിക്കുന്നം: വള്ളികുന്നത്ത് ക്ഷേത്ര മൈതാനത്തില്‍ നടന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം ആര്‍എസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും ആര്‍എസ്എസ് ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ പറഞ്ഞു. ജില്ലയില്‍ ഇതിന് മുമ്പും ക്ഷേത്രാങ്കണത്തില്‍ ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.
ക്ഷേത്ര ഉല്‍സവത്തിനിടെ ആലപ്പുഴയില്‍ മുഹ്‌സിന്‍, ചേര്‍ത്തല അനന്ദു, ജില്ലാ അതിര്‍ത്തിയായ പാവുമ്പയില്‍ അഖില്‍ജിത്ത് എന്നിവരെയാണ് ഇതിന് മുമ്പ് ആര്‍എസ്എസ് കൊലക്കത്തിക്കിരയാക്കിയത്. കേരളത്തില്‍ അധികാരം ലക്ഷ്യംവച്ചുള്ള വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ ആര്‍എസ്എസ് വന്‍തോതില്‍ നടത്തുകയാണ്. ഇതിനായി പ്രവര്‍ത്തനം ആരംഭിക്കുന്നത് ക്ഷേത്രകവാടങ്ങളില്‍നിന്നാണ്. ക്ഷേത്രങ്ങളില്‍നിന്ന് സംഘപരിവാറിനെ ആട്ടിയകറ്റാന്‍ വിശ്വാസി സമൂഹം തയ്യാറാവേണ്ടതുണ്ട്.
വള്ളിക്കുന്നത്തെ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അഭിമന്യുവിന്റെ വീട് ആക്രമിച്ചത് മുതല്‍ കൊലപാതകം വരെയുള്ള സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം. ഒരു വ്യക്തിയിലേക്ക് കൊലപാതകത്തെ കൊണ്ടെത്തിച്ച് രക്ഷപ്പെടാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ വെളിച്ചത്ത് കൊണ്ടുവരാന്‍ പോലിസ് തയ്യാറാവണം. വള്ളിക്കുന്നത്തെ സംഘര്‍ഷങ്ങളില്‍ കാലങ്ങളായി പോലിസ് തുടരുന്ന നിസ്സംഗത ആര്‍എസ്എസ്സിന് വളരാന്‍ അവസരം സൃഷ്ടിക്കുന്നുണ്ട്. കര്‍ശന നടപടികളെടുക്കേണ്ട സംഘര്‍ഷങ്ങളില്‍ പലപ്പോഴും ആര്‍എസ്എസ്സിന് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലിസ് സ്വീകരിക്കുന്നത്.
കടുവിനാല്‍ അഷ്‌റഫ് വധക്കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസിന് വേണ്ടത്ര തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തത് മൂലം മേല്‍കോടതിയില്‍നിന്നും പ്രതികള്‍ക്ക് അനുകൂലമായ വിധി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അത് ഈ കേസിലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടാവണം. കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.