ഭഗവദ്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ഹര്‍ജിക്കാരനോട് ആവശ്യവുമായി ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ ബോര്‍ഡിനെയോ യൂണിവേഴ്‌സിറ്റിയേയോ സമീപിക്കാനും ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലവാനിയ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

Update: 2020-11-28 14:33 GMT

ലഖ്‌നൗ: ഹിന്ദു വിശുദ്ധ ഗ്രന്ഥമായ ഭഗവദ്ഗീതയെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. പകരം ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാന്‍ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ബ്രഹ്മ ശങ്കര്‍ ശാസ്ത്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരനോട് ആവശ്യവുമായി ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ ബോര്‍ഡിനെയോ യൂണിവേഴ്‌സിറ്റിയേയോ സമീപിക്കാനും ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലവാനിയ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

Tags:    

Similar News