ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ് രീസിന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനവുമായി ഡല്‍ഹി വഖ്ഫ് ബോര്‍ഡ്
അതോടൊപ്പം തന്നെ തബ് രീസിന്റെ വിധവയായ ധാര്‍കിത് വില്ലേജിലെ ഷയിസ്ത പര്‍വീനു അഞ്ചുലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീം വിളിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരിയുടെ ഭാര്യയ്ക്കു ജോലി വാഗ്ദാനവുമായി ഡല്‍ഹി വഖ്ഫ് ബോര്‍ഡ് രംഗത്ത്. ഇക്കാര്യം അറിയിച്ച് ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഓഖ്‌ല എംഎല്‍എ അമാനത്തുല്ല കത്തയച്ചു. അതോടൊപ്പം തന്നെ തബ് രീസിന്റെ വിധവയായ ധാര്‍കിത് വില്ലേജിലെ ഷയിസ്ത പര്‍വീനു അഞ്ചുലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രയും വേഗം ഡല്‍ഹിയിലെ ഓഫിസിലെത്തി ചുമതലയേറ്റെടുക്കണമെന്നാണ് കത്തിലുള്ളത്. ഉത്തരവിന്റെ കോപ്പി വഖ്ഫ് ബോര്‍ഡ് ചീഫ് ലീഗല്‍ ഓഫിസര്‍, അക്കൗണ്ടന്റ്/ കാഷ്യര്‍, ചെയര്‍മാന്റെ പിഎ, എക്‌സിക്യുട്ടീവ് ഓഫിസറുടെ പിഎ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഒരു സംഘം ഹിനന്ദുത്വര്‍ ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ബൈക്ക് മോഷണം ആരോപിച്ച് ക്രൂരമായി ആക്രമിച്ചത്. വടിയും മറ്റും കൊണ്ട് മണിക്കൂറൂകളോളം ക്രൂരമായി ആക്രമണത്തിനിരയായ തബ് രീസ് അബോധാവസ്ഥയിലായതോടെ പോലിസിന് കൈമാറുകയായിരുന്നു. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ച ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചണപ്പെട്ടിരുന്നു. ഒന്നര മാസം മുമ്പാണ് തബ്‌രീസ് വിവാഹിതനായത്.