ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സര്‍ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തന്‍ ടാറ്റ ട്രസ്റ്റിലും അംഗമാണ്

Update: 2024-10-11 08:57 GMT

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. നേവല്‍ എച്ച് ടാറ്റയുടെയും സിമോണ്‍ എന്‍ ടാറ്റയുടെയും മകനും രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനുമാണ് ഇദ്ദേഹം. നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സര്‍ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തന്‍ ടാറ്റ ട്രസ്റ്റിലും അംഗമാണ്. ടാറ്റ സണ്‍സില്‍ രണ്ട് ട്രസ്റ്റുകള്‍ക്കും കൂടി 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.


Tags:    

Similar News