അമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
ന്യൂഹാംഷയറിലെ ഡിക്‌സ്‌വില്‍ നോച്ചിലെ ആറു രജിസ്‌റ്റേഡ് വോട്ടര്‍മാര്‍ ആണ് ആദ്യം വോട്ടു ചെയ്യുക.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കമലാ ഹാരിസും തമ്മിലാണ് മല്‍സരം. ഇന്നു രാവിലെ 10.30ന് ന്യൂഹാംഷയറിലെ ഡിക്‌സ്‌വില്‍ നോച്ചിലെ ആറു രജിസ്‌റ്റേഡ് വോട്ടര്‍മാര്‍ ആണ് ആദ്യം വോട്ടു ചെയ്യുക. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആദ്യം വോട്ട് ചെയ്യുന്നത് അവിടത്തുകാരാണ്. ബുധനാഴ്ച ഉച്ചയോടെ അലാസ്‌കയിലാകും വോട്ടെടുപ്പിന്റെ പര്യവസാനം.
സംസ്ഥാനങ്ങള്‍ക്കനുസരിച്ച് പോളിങ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയില്‍ ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ അവസാനിക്കും. ചില സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായേക്കും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാത്ത ഇടങ്ങളിലേത് വൈകും.
രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയായിരിക്കും 2024ലേത്. മൊത്തം ചെലവ് 1.3 ലക്ഷം കോടി രൂപ എത്തുമെന്നാണ് കരുതുന്നത്.
കമലാ ഹാരിസിന്റെ പ്രചാരണസംഘത്തിന് 11,691 കോടി രൂപ സമാഹരിക്കാനായി. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 9,167 കോടി രൂപയാണ്.