കശ്മീര്‍ ആക്രമണത്തില്‍ അമേരിക്കന്‍ നിര്‍മിത തോക്കുകളും ഉപയോഗിച്ചതായി പോലിസ്

ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Update: 2024-10-24 07:41 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ദര്‍ബാളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളും റഷ്യന്‍ നിര്‍മിത എകെ47 തോക്കുകളും ഉപയോഗിച്ചതായി പോലിസ്. രണ്ടു പേര്‍ ഷാളുകള്‍ ധരിച്ച് ആക്രമണം നടന്ന തുരങ്ക നിര്‍മാണ ക്യാംപിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. അക്രമികള്‍ ആരാണെന്ന് പോലിസിന് ഇതുവരെയും വ്യക്തമായിട്ടില്ല.

ഒക്ടോബര്‍ 20ന് നടന്ന ആക്രമണത്തില്‍ ഒരു ഡോക്ടറും അഞ്ച് തൊഴിലാളികളും അടക്കം ആറു പേരാണ് കാല്ലപ്പെട്ടിരുന്നത്. ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Tags:    

Similar News