കശ്മീരില്‍ സൈനികവാഹനത്തിന് നേരെ ആക്രമണം
കഴിഞ്ഞ ആഴച്ച നടന്ന ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. കശ്മീരിലെ അഖ്‌നൂറിലെ ബത്തല്‍ പ്രദേശത്താണ് വെടിവയ്പ്പുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയതായി സൈന്യം അറിയിച്ചു. ഭീകരാക്രമണമാണ് നടന്നതെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലിസ് അറിയിച്ചു. കഴിഞ്ഞ ആഴച്ച നടന്ന ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു