അസം ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ നടത്തി

അസംഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് വിശേഷിപ്പിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ 'ന്യായമായ അന്വേഷണം' നടത്തണമെന്നും അദ്ദേഹത്തിനെതിരായ കേസുകള്‍ ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

Update: 2021-07-28 06:56 GMT

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അസം ഖാനെ ആരോഗ്യ കാരണങ്ങളാല്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എഎംയു) വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തി. 2019 മുതല്‍ സീതാപൂര്‍ ജയിലില്‍ പാര്‍ലമെന്റ് അംഗത്തെ കൊവിഡാനാന്തര സങ്കീര്‍ണതകള്‍ കാരണമായി ലഖ്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡക്ക് പോയിന്റില്‍ നിന്ന് ബാബെ സയ്യിദിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അസംഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് വിശേഷിപ്പിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ 'ന്യായമായ അന്വേഷണം' നടത്തണമെന്നും അദ്ദേഹത്തിനെതിരായ കേസുകള്‍ ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

'അധികാരത്തിലുള്ള ആളുകള്‍ മാനവികതയുടെ അര്‍ത്ഥവും നിലനില്‍പ്പും മറന്നു. ഒരു ദിവസം തങ്ങള്‍ പ്രതിപക്ഷത്താകുമെന്ന് അവര്‍ക്കറിയാം, എന്നാല്‍ വളരെ രോഗിയായ ഒരാളുടെ വേദനയും അപേക്ഷയും തിരിച്ചറിയാന്‍ അവര്‍ മനുഷ്യരായിരിക്കണം'എഎംയു സ്റ്റുഡന്റ്‌സ് യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് നദീം അന്‍സാരി ദി കോഗ്‌നേറ്റിനോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് പ്രതീക്ഷകളൊന്നുമില്ല, പക്ഷേ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നു, അതിലൂടെ അദ്ദേഹത്തിന് മതിയായ വൈദ്യചികിത്സ ലഭിക്കും'-അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News