ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുപ്പത്തടം പൊന്നാരം കവലയില്‍ കപ്പിത്താന്‍ പറമ്പില്‍ വി ജി ലൈജുവിന്റെ മകന്‍ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂര്‍ പുന്നേലിക്കടവിലായിരുന്നു സംഭവം.
ആലുവയിലെ ടര്‍ഫ് കോര്‍ട്ടില്‍ ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാര്‍ഥികള്‍ ഒച്ചവെച്ചതോടെ പ്രദേശവാസികള്‍ സ്ഥലത്ത് എത്തുകയും ആലുവ അഗ്‌നിരക്ഷാ സേനയെയും ഉളിയന്നൂര്‍ സ്‌കൂബ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധരായ സുധീര്‍ ബുഹാരി, അന്‍സാരി, നിയാസ് കപ്പൂരി, നൗഷാദ്, റഷീദ്, നൗഫല്‍, ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വൈഷ്ണവിനെ മുങ്ങിയെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.