ജില്ലയില്‍ ആദ്യഘട്ടത്തില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ മാത്രമാണ് വിതരണ സൗകര്യം ലഭ്യമാകുക. കണ്ണൂര്‍ താവക്കരയില്‍ പ്രവര്‍ത്തിക്കുന്ന കഫേശ്രീയിലെ വിഭവങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളെയും ചേര്‍ത്ത് ജില്ലയിലുടനീളം ഭക്ഷണ വിതരണ സൗകര്യം ഉറപ്പാക്കും. കൂടാതെ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോം കിച്ചണ്‍ എന്ന സംവിധാനവും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഭക്ഷണത്തിനു പുറമെ പച്ചക്കറി, പാല്‍, മുട്ട, മല്‍സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിനായി ഗ്രോസറി എന്ന വിഭാഗവും ആപ്പിലുണ്ട്. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പുതുതായി ആരംഭിക്കുന്ന ഭക്ഷണ വിതരണ സംവിധാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത് അറിയിച്ചു.
ആന്‍ഡ്രോയ്ഡ് ഫോണുകളിലെ പ്ലേ സ്‌റ്റോറുകളില്‍ നിന്ന് അന്നശ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. തുറന്നു വരുന്ന പേജില്‍ അന്നേ ദിവസത്തെ സ്‌പെഷ്യല്‍ വിഭവങ്ങളും അതിന്റെ വിലയും ലഭ്യമാവും. റസ്‌റ്റോറന്റ്, ഹോം കിച്ചണ്‍, ക്ലൗഡ് കിച്ചണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പേജില്‍ കാണാന്‍ സാധിക്കുക. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പാചകം ചെയ്യുന്ന വിഭവങ്ങള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ക്ലൗഡ് കിച്ചണ്‍ സംവിധാനം. മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള 'ഷെഡ്യൂള്‍ ഓര്‍ഡര്‍' എന്ന സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ബള്‍ക്ക് ബുക്കിങ് ചെയ്യാവുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് ഓര്‍ഡര്‍ വീടുകളില്‍ എത്തിച്ചുനല്‍കുക. കുടുംബശ്രീ കാറ്ററിങ് മേഖല സംസ്ഥാന പരിശീലന സ്ഥാപനമായ ഐഫ്രം ആണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എ വി പ്രദീപന്‍, ഐഫ്രം ഫാക്കല്‍റ്റി ആര്‍ റിജേഷ് പങ്കെടുത്തു.
'Annasree': Kudumbasree food items now available online