കശ്മീര്‍ ബന്ധനത്തിന്റെ വാര്‍ഷികം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സമര കേന്ദ്രങ്ങളായി ഭവനങ്ങള്‍, രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു
അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും അലയടിച്ചത്.
തിരുവനന്തപുരം: കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കി താഴ്‌വരയെ അടച്ചുപൂട്ടിയതിന്റെ വാര്‍ഷിക ദിനത്തില്‍ സംസ്ഥാനത്തെ ഭവനങ്ങള്‍ പ്രതിഷേധ കേന്ദ്രങ്ങളായി മാറി. അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും അലയടിച്ചത്. എസ്ഡിപിഐ ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഭവനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തിയത്.
'കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുക, ബാബരി ഭൂമിയില്‍ രാമക്ഷേത്രം ഇന്ത്യയുടെ മുഖത്തെ അപമാനത്തിന്റെ അടയാളം, മുത്വലാഖ് നിയമം മുസ്‌ലിം യുവാക്കളെ തടവിലാക്കാനുള്ള തന്ത്രം മാത്രം' തുടങ്ങിയ പ്ലക്കാഡുകളുമായാണ് കുടുംബാംഗങ്ങളൊന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളായത്.
വൃദ്ധരും പിഞ്ചുകുട്ടികളുമടക്കം രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ട്വിറ്റര്‍ കാംപയിന്‍, സോഷ്യല്‍ മീഡിയാ കാംപയിന്‍ എന്നിവയിലും ആയിരങ്ങളാണ് പങ്കാളികളായത്. ആര്‍എസ്എസ് നിയന്ത്രിത മോദി സര്‍ക്കാരിന്റെ വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ധിക്കാരങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തെ ആവേശത്തോടെയാണ് ഓരോ കുടുംബങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ചത്. സമരത്തില്‍ പങ്കാളികളായവരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിനന്ദിച്ചു.