വാക്‌സിന്‍ വിരുദ്ധ കാംപയിന്‍ ശക്തിപ്രാപിക്കുന്നു; ഞെട്ടിത്തരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍
ഓസ്ട്രിയയിലും നെതര്‍ലന്റിലും ആയിരങ്ങളാണ് വാക്‌സിന്‍ വിരുദ്ധ നീക്കങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്.
ഓസ്ട്രിയയിലും നെതര്‍ലന്റിലും ആയിരങ്ങളാണ് വാക്‌സിന്‍ വിരുദ്ധ നീക്കങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് ജനത്തെ ചൊടിപ്പിച്ചിരിക്കുന്നത്.ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ കാംപയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് രണ്ട് രാജ്യങ്ങളും. തെരുവിലിറങ്ങിയവര്‍ പോലിസിന് നേരെ കല്ലേറ് അടക്കം നടത്തിയതും സ്ഥിതി വഷളാക്കി.
നെതര്‍ലന്റില്‍ കലാപാന്തരീക്ഷമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങളാണ് ജനങ്ങളെ ചൊടിപ്പിച്ചത്. പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുത്തിരിക്കുകയാണ്. പോലിസിനു നേരെ കല്ലുകള്‍ മാത്രമല്ല ചിലയിടങ്ങളില്‍ സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും വരെ എറിഞ്ഞു. ഹേഗാണ് പ്രക്ഷോഭ ഭൂമിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകാരികളുമായി പോലിസ് ഏറ്റുമുട്ടി. ഇവര്‍ക്കെതിരെ ജലപീരങ്കി പോലീസ് പ്രയോഗിച്ചു. അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. നെതര്‍ലെന്റ്‌സിലെ ബൈബിള്‍ ബെല്‍റ്റായി അറിയപ്പെടുന്ന ഉര്‍ക്ക് ടൗണിലും ലിമ്പുര്‍ഗ് പ്രവിശ്യയിലെ നഗരങ്ങളിലും കലാപാന്തരീക്ഷമാണ്.
കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള രോഷത്തില്‍ രണ്ട് ഫുട്‌ബോള്‍ മത്സരങ്ങളാണ് ആരാധകര്‍ തടസ്സപ്പെടുത്തിയത്. ഇത് കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു നടത്തിയത്. അല്‍ക്കമാറില്‍ നടന്ന ഫസ്റ്റ് ഡിവിഷന്‍ മത്സരവും അല്‍മെലോയില്‍ നടന്ന എസെഡ്എന്‍ഇസിഹെറാക്ലസ്‌ഫോര്‍ച്ചുണ സിറ്റാര്‍ഡ് എന്നിവയുടെ മത്സരവുമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. റോട്ടര്‍ഡാമില്‍ കഴിഞ്ഞ ദിവസം പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഭയങ്കരമായ അക്രമങ്ങളാണ് നടന്നതെന്ന് റോട്ടര്‍ഡാം മേയര്‍ പറഞ്ഞിരുന്നു. റോട്ടര്‍ഡാമില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. 51 പേര്‍ അറസ്റ്റിലായിട്ടുണ്ട്.