അനുപമയുടെ കുഞ്ഞ് ദത്ത്‌പോയ സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു

Update: 2021-11-02 02:43 GMT

തിരുവനന്തപുരം: അനുപമയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഇന്ന് ഉത്തരവ് പറയുന്നത്. അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉള്‍പ്പെടെ കോടതി ആവശ്യപ്പെടിരുന്നു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്ര അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഇന്നലെ കുടുംബ കോടതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്.


പരാതിയില്‍ സമയോജിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു. ശിശുക്ഷേമ സമിതിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതാണെന്ന് നിരീക്ഷിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണ്. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരുകയാണെന്നാണ് ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചച്. എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. താന്‍ അറിയാതെയാണ് 4 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറ് പേരെ പ്രതികളാക്കിയാണ് ഹര്‍ജി. കുഞ്ഞിനെ വിട്ടുകിട്ടാനായി സെക്രട്ടേറിയറ്റിന് മുമ്പില്‍ അനുപമയും ഭര്‍ത്താവും നടത്തിയ സംരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിയത്തില്‍ ഇടപെടുന്നത്.

Tags:    

Similar News