ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ നേരത്തേ നിരോധിച്ച 1000 രൂപയുടെ നോട്ടുകള്‍ തിരിച്ചുവരുമോയെന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. ഇതിനു മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെ രംഗത്തെത്തി. 2000 രൂപ നോട്ട് നിരോധിച്ചതിന്റെ ആഘാതം ലഘൂകരിക്കാന്‍ 1,000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് പദ്ധതിയില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 'അതെല്ലാം ഊഹങ്ങളാണ്. ഇപ്പോള്‍ അങ്ങനെയൊരു നിര്‍ദ്ദേശമില്ല എന്നായിരുന്നു 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ചോദ്യത്തിന് മറുപടി. 2000 രൂപ നോട്ട് പിന്‍വലിച്ച തീരുമാനത്തിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ദാസ്, തങ്ങളുടെ 2,000 രൂപ നോട്ടുകള്‍ തിരികെ നല്‍കാനോ മാറാനോ ആരും തിരക്കുകൂട്ടരുതെന്നും പറഞ്ഞു.