അടയ്ക്ക മോഷണത്തിനിടെ രണ്ടു പേര്‍ പിടിയില്‍; ഒരാളെ കിട്ടിയത് ചാണകക്കുഴിയില്‍ നിന്ന്

Update: 2025-01-06 04:33 GMT

ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മറയൂര്‍ നാഗര്‍പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന്‍ (23) എന്നിവരെയാണ് മറയൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടവയല്‍ ആരോണ്‍ തമ്പി രാജ് എന്നയാളുടെ കൃഷിയിടത്തില്‍നിന്ന് 120 കിലോഗ്രാം അടയ്ക്ക ഇരുവരും ചാക്കില്‍ക്കെട്ടി കടത്താന്‍ ശ്രമിച്ചു. ഇതുകണ്ട ആരോണ്‍ ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് ചാക്ക് ഉപേക്ഷിച്ച സംഘത്തിലെ രാജയെ ആരോണ്‍ പിടികൂടി തടഞ്ഞുവച്ചു. എന്നാല്‍, സെയ്ദ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറയൂര്‍ പോലിസ് എത്തി രാജയെ കസ്റ്റഡിയില്‍ എടുത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ദിനെ ചാണകക്കുഴിയില്‍ നിന്നാണ് പോലിസ് പിടിച്ചത്. ഇയാളെ കുളിപ്പിച്ച ശേഷം കസ്റ്റഡിയില്‍ എടുത്തു. രാജ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.

Similar News