കശ്മീരിലെ ബന്ദിപോരയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

Update: 2022-03-11 09:27 GMT
കശ്മീരിലെ ബന്ദിപോരയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

ശ്രീനഗര്‍: വടക്കന്‍ ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ബന്ദിപോര ജില്ലയിലെ ഗുരേസിലെ തുലൈല്‍ ഗുജ്‌റാന്‍ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സ്ഥലത്ത് സുരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശത്താണ് അപകടമുണ്ടായത്.


 പൈലറ്റും സഹപൈലറ്റും സുരക്ഷിതമായി പുറത്തുകടന്നെന്നാണ് കരുതുന്നത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സൈനിക ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഗുരെസിന്റെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News