'അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ'; സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി രാം ഗോപാല്‍ വര്‍മ്മ

അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു.

Update: 2020-08-12 18:12 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. 'അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് പുറത്തിറക്കിയത്.

അര്‍ണബിന്റെ റിപ്ലബിക്ക് ടിവിയിലെ ഒമ്പത് മണി ചര്‍ച്ചക്ക് കൃത്യം ഒമ്പത് മിനുറ്റ് മുമ്പാണ് ആര്‍ജിവി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സുഷാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു ആര്‍ജിവിയുടെ സിനിമ.

സിനിമയുടെ പ്രഖ്യാപനം നേരത്തെ ട്വിറ്റര്‍ വഴിയായിരുന്നു രാം ഗോപാല്‍ വര്‍മ്മ അറിയിച്ചത്. 'അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്', ആര്‍ജിവി ട്വീറ്റില്‍ കുറിച്ചു. 

Tags:    

Similar News