ന്യൂഡല്‍ഹി: മന്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിച്ചതിനു പിന്നാലെ ഏപ്രില്‍ 15 വരെ ജയിലിലടച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി കെജ് രിവാളിനെ ഇന്ന് രാവിലെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ച്ച് 21 ന് അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാള്‍ അന്നുമുതല്‍ ഇഡി കസ്റ്റഡിയിലായിരുന്നു.
തന്റെ അറസ്റ്റിനെ 'രാഷ്ട്രീയ ഗൂഢാലോചന' എന്ന് വിശേഷിപ്പിച്ച അദ്ദേഹം രാജിവയ്ക്കാതെ ജയിലില്‍നിന്ന് ഭരണം നട്തതുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിലെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനും ശേഷം മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെ എഎപി നേതാവാണ് കെജ് രിവാള്‍.