മദ്യനയക്കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടിസ്

Update: 2023-12-18 14:46 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. നേരത്തെയും കെജ്‌രിവാളിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇഡി സമന്‍സ് അയച്ചിരുന്നത്. സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഹാജരായില്ല. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില്‍ ഇതേ കേസില്‍ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ ഒമ്പതുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News