ജാമ്യാപേക്ഷ തള്ളി; ഷാരൂഖിന്റെ മകന് ആര്യന് ഖാന് ആര്‍തര്‍ ജയിലില്‍
ആര്യന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്കാന് കഴിയുന്ന ആളാണെന്ന് എന്‍സിബി കോടതിയെ അറിയിച്ചു. ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ആര്യന് ഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മുംബൈ: അഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലായ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന് ഖാന് മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന് ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ആര്യന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്കാന് കഴിയുന്ന ആളാണെന്ന് എന്‍സിബി കോടതിയെ അറിയിച്ചു. ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ആര്യന് ഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ആര്യന് ഖാന് തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും ആര്യന്റെ അഭിഭാഷകന് വീണ്ടും കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടുപോകില്ലെന്നും അഭിഭാഷന് കോടതിയെ അറിയിച്ചു.
മുംബൈയില്‍നിന്നു ഗോവയിലേക്കു സഞ്ചരിച്ച കോര്‍ഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ടാണ് എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികള്‍ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എന്‍സിബി അറിയിച്ചു.