ദേശീയ പാരാ നീന്തല്‍ മല്‍സരം: മുഹമ്മദ് ആസിം വെളിമണ്ണക്ക് സ്വര്‍ണം
ജൂനിയര്‍ വിഭാഗത്തിലെ എസ്2 വിഭാഗത്തില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണിത്.
പനാജി: ഗോവയില്‍ നടക്കുന്ന 24ാമത് ദേശീയ പാരാ നീന്തല്‍ മല്‍സരത്തില്‍ മുഹമ്മദ് ആസിം വെളിമണ്ണക്ക് സ്വര്‍ണം. ചാംപ്യന്‍ഷിപ്പിലെ ആദ്യ ഇനമായ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ആസിം ഒന്നാമതെത്തിയത്. ജൂനിയര്‍ വിഭാഗത്തിലെ എസ്2 വിഭാഗത്തില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണിത്.