വോട്ടെണ്ണല്‍ തുടങ്ങി; യുപിയില്‍ ബിജെപി ലീഡ് ചെയ്യുന്നു; പഞ്ചാബില്‍ ഇഞ്ചോടിഞ്ച്
അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ ബിജെപി 73 സീറ്റില്‍ ലീഡ് ചെയ്യുന്നു. സമാജ്!വാദി പാര്‍ട്ടി 45 ഇടത്ത് ലീഡ് ചെയ്യുന്നു.
എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിക്കുകയാണ്. എന്നാല്‍ 1989ന് ശേഷം തുടര്‍ച്ചയായ രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. യോഗി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും.
1989ന് ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ല്‍ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 1991-92ല്‍ കല്യാണ്‍ സിങ്ങായി ആ പദവിയില്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ല്‍ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ല്‍ വീണ്ടും രാഷ്ട്രപതി ഭരണം. 97ല്‍ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാണ്‍ സിങ് ഒരിക്കല്‍ക്കൂടി അധികാരത്തില്‍.
1999 മുതല്‍ 2002 വരെ ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവില്‍ കല്യാണ്‍ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ല്‍ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വര്‍ഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതല്‍ 2007 വരെ മുലായം സിങ് യാദവ്. 2007ല്‍ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ല്‍ ബിഎസ്പിയെ തോല്‍പ്പിച്ച് സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതല്‍ ബിജെപിയുടെ യോഗി ആദിത്യനാഥും. 403 നിയമസഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ ഇത്തവണ ബിജെപിയും എസ്പിയും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം.
പഞ്ചാബില്‍ കോണ്ഗ്രസും ആദ്യലീഡെടുത്തു. ഉത്തരാഖണ്ഡിലും ബിജെപിക്ക് ലീഡ്.
പഞ്ചാബില്‍ 15 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും 12 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പിന്നില്‍, മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.