നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളില്‍ അധികം മത്സരിക്കും; രണ്ട് എണ്ണം വച്ചുമാറും

നേരത്തെ മല്‍സരിച്ച 24 സീറ്റുകള്‍ക്കൊപ്പം അധികം ലഭിക്കുന്ന മൂന്നു സീറ്റുകള്‍ ഉള്‍പ്പെടെ 27 സീറ്റുകളില്‍ മുസ്‌ലിം ലീഗ് ജനവധി തേടും. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ധാരണയായി.

Update: 2021-02-28 14:12 GMT

കോഴിക്കോട്: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ യുഡിഎഫില്‍ ധാരണ. ഇതോടെ നേരത്തെ മല്‍സരിച്ച 24 സീറ്റുകള്‍ക്കൊപ്പം അധികം ലഭിക്കുന്ന മൂന്നു സീറ്റുകള്‍ ഉള്‍പ്പെടെ 27 സീറ്റുകളില്‍ മുസ്‌ലിം ലീഗ് ജനവധി തേടും. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ധാരണയായി.

കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളാണ് മുസ്‌ലിം ലീഗിന് അധികം ലഭിക്കുന്നത്.അതേസമയം പൂനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും വച്ചുമാറാനും തീരുമാനമായി. നേരത്തെ ലീഗില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. തിരുവമ്പാടി സീറ്റ് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തര്‍ക്കം വേണ്ടെന്ന് സാഹചര്യത്തില്‍ അവസാനം കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുനല്‍കുകയായിരുന്നു.

ലീഗ് സീറ്റ് ഉറപ്പിച്ചതോടെ ഇന്ന് നേതാക്കള്‍ താമരശേരി ബിഷപ്പുമായി പിന്തുണ അഭ്യര്‍ഥിച്ച് കൂടിക്കാഴ്ച നടത്തി. ഇതോടെ, മഞ്ചേശ്വരം, കാസര്‍കോഡ്, അഴീക്കോട്, കുത്തുപറമ്പ്, കുറ്റിയാടി, കൊടുവള്ളി, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കുന്ദ: മംഗലം, ബേപ്പൂര്‍, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, കുണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, മണ്ണാര്‍കാട്, ഗുരുവായൂര്‍, ചേലക്കര, കളമശ്ശേരി, പുനലൂര്‍ മണ്ഡലങ്ങളില്‍ ലീഗ് മല്‍സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളുക.

Tags:    

Similar News