മൈനസ് 16 ഡിഗ്രി തണുപ്പിലും ചൂടോടെ ലോകത്തിലെ ഉയരത്തിലുള്ള പോളിങ് സ്‌റ്റേഷന്‍

ഇന്ത്യടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സ്പിറ്റി താഴ്‌വരയിലെ ഏറ്റവും ഉയര്‍ന്ന ജനവാസകേന്ദ്രമാണിത്.

Update: 2021-10-30 17:54 GMT

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് കേന്ദ്രത്തില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തി ഹിമാചല്‍ പ്രദേശ്. സമുദ്ര നിരപ്പില്‍ നിന്ന് 15,256 അടി ഉയരത്തിലുള്ള പോളിംഗ് സ്‌റ്റേഷനായ താഷിഗാങ്ങില്‍ ഇന്ന് നടന്ന ഉപതിരഞഅഞെടുപ്പിലാണ് 100% വോട്ട് രേഖപ്പെടുത്തിയത്.

ഹിമാചല്‍ പ്രദേശിലെ മാണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പുരാതന തീര്‍ഥാടന കേന്ദ്രമായ താഷിഗാങ് എന്ന ഗ്രാമമാണ് വോട്ട് ചെയ്ത് നെറുകയിലെത്തിയത്. ഇന്ത്യടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സ്പിറ്റി താഴ്‌വരയിലെ ഏറ്റവും ഉയര്‍ന്ന ജനവാസകേന്ദ്രമാണിത്. ഇവിടെ വോട്ട് രേഖപ്പെടുത്തിയത് 47 വോട്ടര്‍മാരാണ്. മൈനസ് 16 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടും ആവേശം ചോരാതെ വോട്ടര്‍മാര്‍ പരമ്പരാഗത വസ്ത്രം ധരിച്ച് പോളിംഗ് സ്‌റ്റേഷനില്‍ എത്തിയത് കൗതുകമായി. ഇന്ന് നടന്ന തിരഞ്ഞെടുപ്പ് ആഘോഷമാക്കാന്‍ പ്രിസൈഡിങ് ഓഫിസറും പോളിംഗ് ഓഫിസറുമടക്കം സ്പിറ്റിക്കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എത്തിയത്.പോളിംഗ് സ്‌റ്റേഷനില്‍ കൊച്ചുകുട്ടികള്‍ക്കായി ഒരു ക്രെച്ച് ക്രമീകരിക്കുകയും വോട്ടര്‍മാര്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.'ഞാന് ഈ ഗ്രാമത്തില്‍ നിന്നുളഅളയാളാണ്. നമ്മളെല്ലാവരും വോട്ട് ചെയ്യണം. വോട്ട് ചെയ്തുകൊണ്ട് ജനാധിപത്യത്തില്‍ എന്റെ പങ്ക് വഹിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്,' താഷിഗാങ്ങിലെ ആദ്യമായി വോട്ടറായ താഷി ചോഞ്ചോം പറഞ്ഞു.'വോട്ടിംഗ് വളരെ പ്രധാനമാണ്, ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന് മറ്റൊരു കന്നിവോട്ടറും ഗ്രാമത്തിലെ താമസക്കാരനുമായ ലോബ ജാങ് ഇഷെ പറഞ്ഞു,

സാങ്കേതിക കാരണങ്ങളാല്‍ 14,400 അടിയും 160 കിലോമീറ്ററും അകലെയുള്ള മുന്‍ പോളിങ് സ്‌റ്റേഷന്‍ 'ഹിക്കിമി'ന് പകരമായി 2017 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് സ്‌റ്റേഷനായി മാറിയതിന്റെ പ്രത്യേകത ഈ ഗ്രാമം നേടിയതായി ഉേദ്യാഗസ്ഥര്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ 104 കാരനായ ശ്യാം സരണ്‍ നേഗിയും സംസ്ഥാനത്തെ കിനൗര്‍ ജില്ലയിലെ മാണ്ടി പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

Tags:    

Similar News