ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും 44 പേര്‍ മരിച്ചു

രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് ദുരന്തമുണ്ടായത്.

Update: 2021-04-30 04:01 GMT

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് ദുരന്തമുണ്ടായത്. തീവ്രഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ലാഗ് ബാ ഒമര്‍ ഹോളിഡേ ആഘോഷിക്കാന്‍ തടിച്ചുകൂടിയപ്പോഴാണ് അപകടമുണ്ടായത്.

കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ഈ കേന്ദ്രം അടച്ചിരുന്നു.

Tags:    

Similar News