ഇസ്രായേലുമായുള്ള സൈനിക കരാര്‍ പുനപരിശോധിക്കാന്‍ ആസ്‌ത്രേലിയ

എഫ്-35 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊടുക്കുന്നത് നിര്‍ത്തിയേക്കും

Update: 2024-10-20 12:07 GMT

സിഡ്‌നി: ഇസ്രായേലുമായുള്ള സൈനിക കരാര്‍ പുനപരിശോധിക്കുമെന്ന് ആസ്‌ത്രേലിയ. തെല്‍ അവീവുമായി മുമ്പ് ഒപ്പുവച്ച 66 സൈനിക കരാറുകള്‍ പുനപരിശോധിക്കാനാണ് തീരുമാനം. മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതില്‍ ലോകത്തോടുള്ള രാജ്യത്തിന്റെ കടമ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ശേഷം ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കിയിട്ടില്ലെന്ന് ആസ്‌ത്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്ക ഇസ്രായേലിന് നല്‍കിയ എഫ്-35 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആസ്‌ത്രേലിയ ഇസ്രായേലിന് നല്‍കിയിരുന്നു. ഈ യുദ്ധവിമാനങ്ങള്‍ ഗസയില്‍ ബോംബിടാന്‍ ഉപയോഗിക്കുന്നതാണ് സൈനിക കരാറുകള്‍ പുനപരിശോധിക്കാന്‍ കാരണം. ഐടി ഉപകരണങ്ങളും റേഡിയോകളും സോഫ്റ്റ് വെയറുകളുമാണ് പ്രധാനമായും ആസ്‌ത്രേലിയ ഇസ്രായേലിന് നല്‍കുന്നത്.

ഇസ്രായേലുമായുള്ള എല്ലാ വിധ സൈനിക കരാറുകളും റദ്ദാക്കണമെന്നാണ് ഗ്രീന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇസ്രായേലില്‍ നിന്നും ഒരു സൈനിക ഉപകരണങ്ങളും ആസ്‌ത്രേലിയ വാങ്ങരുതെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

Tags:    

Similar News