പ്രമുഖ ആയുര്‍വേദ സ്‌പോര്‍ട്‌സ് വിദഗ്ധന്‍ ഡോ. അര്‍ഷദ് മരണപ്പെട്ടു

Update: 2023-06-17 15:36 GMT

കൊണ്ടോട്ടി: ആയുര്‍വേദ രംഗത്തെ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗത്തിലെ പ്രമുഖനായ കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി ഡോക്ടര്‍ പി അര്‍ഷദ്(48) മരണപ്പെട്ടു. കുറുപ്പത്ത്, മുസ് ല്യാരങ്ങാടി എന്നിവിടങ്ങളിലെ ഡെയ്‌സ്മന്‍ ആയുര്‍വേദ ആശുപത്രികളുടെ പ്രോപ്പറേറ്ററായിരുന്നു. നിര്‍ധന രോഗികള്‍ക്കു വേണ്ടി പിതാമഹന്‍ സ്വതന്ത്ര സമരസേനാനി വീരാന്‍കുട്ടി സാഹിബ് ട്രസ്റ്റിന്റെയും ഡെയ്‌സ്മാന്‍ ആശുപത്രിയുടേയും കീഴിലുള്ള സലാം ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ കോളനി റോഡില്‍ സൗജന്യ ആയുര്‍വേദ ക്ലിനിക്കും നടത്തിയിരുന്നു. 2020ല്‍ ആയുര്‍വേദ രംഗത്തെ മികവിന് 'ഭിഷക് രത്‌ന' പുരസ്‌കാരം നേടിയിരുന്നു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ പരേതനായ പൊടിവണ്ണിപ്പറമ്പന്‍ അബ്ദുസ്സലാം-റിട്ട. അധ്യാപിക പി വി നഫീസക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. സബ്‌ന. മക്കള്‍: ഐറിന്‍ ഐഷ, നവേദ് മാസിന്‍, ഐന്‍ ഷെഹറിയാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, നസീമ, സലീം, ഗുല്‍സാര്‍.






Tags:    

Similar News