കാലങ്ങളായി സിപിഎം ജയിച്ചുവന്നിരുന്ന അഴീക്കോട് മണ്ഡലം യുഡിഎഫ് സിഎംപിക്കായിരുന്നു നല്‍കിയിരുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം കെ എം ഷാജി മല്‍സരിച്ചപ്പോള്‍ സിപിഎമ്മിലെ പ്രകാശന്‍ മാസ്റ്ററെയും കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെയും ഷോജി തോല്‍പ്പിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതവികാരം ഉണര്‍ത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ വിതരണം ചെയ്തതിനു ഷാജിയെ കോടതി അയോഗ്യനാക്കിയത്. പിന്നാലെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു മുസ് ലിം ലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചതോടെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തന്നെ അഴീക്കോട് ചാലാടിനു പുറമെ കോഴിക്കോട്ട് നിര്‍മിച്ച ബഹുനില വീടിനെ കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചു ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അഴീക്കോട് നിന്ന് കെ എം ഷാജിയെ മാറ്റാന്‍ ലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.
Azhikode will contest if the party wants: KM Shaji