ബാബരി: ഡിസംബര്‍ 6ന് 100 കേന്ദ്രങ്ങളില്‍ പൗര പ്രക്ഷോഭം സംഘടിപ്പിക്കും- എസ്ഡിപിഐ
പ്രതിഷേധം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രകടിപ്പിക്കുവാന്‍ അവസരമേകാനും, 25 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുവാനും വേണ്ടി ഡിസംബര്‍ മാസത്തില്‍ ഗൃഹ സമ്പര്‍ക്കം നടത്തും. ബാബരി വിധിയുടെ നൈതികത, ചരിത്രം, ഭരണഘടന, രാഷ്ട്രീയം എന്ന വിഷയത്തില്‍ ഇന്ന് എറണാകുളത്ത് നടത്തുന്ന തെരുവ് സംവാദം സംസ്ഥാനത്തെ തിരെഞ്ഞെടുത്ത പട്ടണങ്ങളിലും സംഘടിപ്പിക്കും.
കൊച്ചി: അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 6ന് സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ പൗര പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ബാബരി നീതി തേടിയുള്ള രാഷ്ട്രപതിക്ക് കത്തെഴുതല്‍ പരിപാടിയിലെ ബഹുജന പങ്കാളിത്തം അഭൂതപൂര്‍വ്വമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പ്രതിഷേധം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രകടിപ്പിക്കുവാന്‍ അവസരമേകാനും, 25 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുവാനും വേണ്ടി ഡിസംബര്‍ മാസത്തില്‍ ഗൃഹ സമ്പര്‍ക്കം നടത്തും.
ബാബരി വിധിയുടെ നൈതികത, ചരിത്രം, ഭരണഘടന, രാഷ്ട്രീയം എന്ന വിഷയത്തില്‍ ഇന്ന് എറണാകുളത്ത് നടത്തുന്ന തെരുവ് സംവാദം സംസ്ഥാനത്തെ തിരെഞ്ഞെടുത്ത പട്ടണങ്ങളിലും സംഘടിപ്പിക്കും. ജനുവരി 26ന് ജില്ല തലങ്ങളില്‍ ഭരണഘടന സംരക്ഷണ സംഗമങ്ങള്‍ നടത്തും. ബാബരി മസ്ജിദ് വിധിക്ക് ശേഷം ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും.
ഡിസംബര്‍ 1 മുതല്‍ 31 വരെ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരം വിജയിപ്പിക്കുവാനും യോഗം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ കെ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, അഡ്വ. എ റഹീം, ജലീല്‍ നീലാമ്പ്ര, നൗഷാദ് മംഗലശ്ശേരി, അന്‍സാരി ഏനാത്ത്, ഷമീര്‍ മാഞ്ഞാലി, എ സി ജലാല്‍, മുസ്തഫ പാലേരി, പി കെ ഉസ്മാന്‍, മജീദ് ഇടുക്കി, അഷ്‌റഫ് പ്രാവച്ചമ്പലം, ത്വാഹിര്‍ ആലപ്പുഴ, ഇ എം ലത്തീഫ്, പി ആര്‍ കൃഷ്ണന്‍കുട്ടി, എസ് പി അമീര്‍ അലി, യു നവാസ്, എന്‍ യു സലാം, പി പി മൊയ്തീന്‍ കുഞ്ഞ് പങ്കെടുത്തു.