ഹൈദരാബാദ്: പ്രണയദിനത്തില്‍ കമിതാക്കളെ നിര്‍ബന്ധിച്ച് താലി കെട്ടിപ്പിച്ച് ബജ്റംഗ്ദള്‍. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള പാര്‍ക്കിലാണ് സംഭവം. പെണ്‍കുട്ടിയുടെ കഴുത്തില്‍ ആണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം താലി കെട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുവെന്ന് മുംബൈ മിററാണ് റിപോര്‍ട്ടു ചെയ്തത്.
പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും വിവിധയിടങ്ങളില്‍ ബജ്റംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പ്രണയദിനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു.