മൂന്ന് വയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി; കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ശ്രീനഗര്‍: മൂന്ന് വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കശ്മീര്‍ താഴ് വരയില്‍ പ്രതിഷേധം കനയ്ക്കുന്നു. കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സാംബല്‍ മേഖലയിലാണ് സംഭവം. പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അയല്‍വാസിയായ ചെറുപ്പക്കാരന്‍ മിഠായി നല്‍കി കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. ആരോപണ വിധേയനെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.
ബരാമുള്ള, ബന്ദിപ്പോര, ശ്രീനഗര്‍ ജില്ലകളില്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ശ്രീനഗര്‍ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. ഇഫാതാറിന് തൊട്ട് മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുറച്ച് ദൂരം മാറി അവശനിലയില്‍ പെണ്‍കുട്ടിയെ കാണ്ടെത്തുന്നത്. അറസ്റ്റിലായ യുവാവിന് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലിസ് അറിയിച്ചു. സ്‌കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം സ്‌കൂള്‍ രേഖകളില്‍ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷപെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കശ്മീരിലെ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ സംഭവത്തെ അപലപിച്ചു. സംഭവം നീചമാണെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം കത്‌വയില്‍ എട്ട് വയുകാരിയെ ക്ഷേത്രത്തിനകത്ത് ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.