സേവനവേതനക്കരാര്‍ പരിഷ്‌കരിക്കണമെന്ന്; ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

രാജ്യമെങ്ങും ബാങ്ക് ശാഖകള്‍ അടഞ്ഞു കിടന്നു. കേരളത്തിലും പണിമുടക്ക് പൂര്‍ണമാണ്. പൊതുമേഖല,സ്വകാര്യമേഖല ബാങ്കുകളിലെ 10 ലക്ഷത്തോളം ബാങ്കു ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കുന്നത്.നീതിപൂര്‍വകമായ വേതന പരിഷ്‌കരണം നടപ്പിലാക്കുക,പഞ്ചദിനവാര പ്രവര്‍ത്തനം നടപ്പിലാക്കുക,സ്‌പെഷ്യല്‍ അലവന്‍സ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക,പെന്‍ഷന്‍ പരിഷ്‌കരിക്കുക എന്നിങ്ങനെ 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്.30 ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി ഒന്ന് അര്‍ധരാത്രി വരെ 48 മണിക്കൂര്‍ പണിമുടക്കുന്നത്

Update: 2020-01-31 09:18 GMT

കൊച്ചി: 2017 ഒക്ടോബര്‍ 31 ന് കാലാവധി കഴിഞ്ഞ സേവന വേതനക്കരാര്‍ നീതിപൂര്‍വകമായി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയുമായി യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാനം ചെയ്ത് പണിമുടക്ക് ആരംഭിച്ചു. രാജ്യമെങ്ങും ബാങ്ക് ശാഖകള്‍ അടഞ്ഞു കിടന്നു. കേരളത്തിലും പണിമുടക്ക് പൂര്‍ണമാണ്. പൊതുമേഖല,സ്വകാര്യമേഖല ബാങ്കുകളിലെ 10 ലക്ഷത്തോളം ബാങ്കു ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കുന്നത്.നീതിപൂര്‍വകമായ വേതന പരിഷ്‌കരണം നടപ്പിലാക്കുക,പഞ്ചദിനവാര പ്രവര്‍ത്തനം നടപ്പിലാക്കുക,സ്‌പെഷ്യല്‍ അലവന്‍സ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക,പെന്‍ഷന്‍ പരിഷ്‌കരിക്കുക എന്നിങ്ങനെ 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്.

30 ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി ഒന്ന് അര്‍ധരാത്രി വരെ 48 മണിക്കൂര്‍ പണിമുടക്കുന്നത്. ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ല കലക്ടര്‍മാര്‍ വഴി സമര്‍പിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ വന്നാല്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും. ശേഷം ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിത കാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്ന് യുഎഫ്ബിയു കേരള കണ്‍വീനര്‍ സി ഡിജോസണ്‍ വ്യക്തമാക്കി. 2017 ആദ്യപാദത്തില്‍ ബാങ്ക് യൂനിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് അവകാശപത്രിിക നല്‍കുകയും തുടര്‍ന്ന് ഇതുവരെ 39 വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൃപ്തികരമായ ശമ്പള പരിഷ്‌കരണത്തിന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ തയ്യാറായിട്ടില്ലെന്ന് സി ഡി ജോസണ്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News