ബാര്‍ കോഴ അന്വേഷണം: ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു

Update: 2020-12-02 06:34 GMT

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിനു അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. മുന്‍ മന്ത്രിമാരായതിനാല്‍ അന്വേഷണം നടത്താന്‍ നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതി വേണമെന്നതിനാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഫയല്‍ അദ്ദേഹത്തിനു കൈമാറിയിരുന്നു.

    ഫയല്‍ ഇന്നലെ ലഭിച്ചതിനെ തുടര്‍ന്നാണ് വ്യക്തത തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ചതെന്നാണു സൂചന. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഗവര്‍ണറെ കാണുമെന്നാണു വിവരം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കഴിഞ്ഞ യുഡിഎഫ് കാലത്ത് വിവാദമായ ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.

Bar bribery probe: Governor summons director of vigilance

Tags:    

Similar News