സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷിനെയാണ് (39) ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. ബത്തേരി സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാലയത്തിലെ പതിനാറുകാരനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് 2024 സെപ്റ്റംബറിനു ശേഷം പലപ്പോഴായി മറ്റ് അധ്യാപകര്‍ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം എന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.