പരിശുദ്ധ റമദാനില്‍ ഗസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 342 പേര്‍ കൊല്ലപ്പെട്ടു

Update: 2025-03-18 06:01 GMT

ഗസ: പരിശുദ്ധ റമദാന്‍ മാസത്തിലും ഗസയില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന ആക്രമണത്തില്‍ 220 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഹമാസ് സുരക്ഷ ഉദ്ദ്യോഗസ്ഥനായ മഹ്‌മൂദ് അബു വഫയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് ഇസ്രായേല്‍ അറിയിച്ചു. റമദാനിലെ അത്താഴം കഴിച്ച് പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. വടക്ക് പടിഞ്ഞാറന്‍ ഗസയിലാണ് ആദ്യം ആക്രമണം നടന്നത്. പിന്നീട് ഗസ സിറ്റി, റഫ, ഖാന്‍ യൂനിസ് എന്നിവടങ്ങളിലും ആക്രമണം നടന്നു.




Tags:    

Similar News