ചാനല്‍ ടോക്ക്‌ഷോയില്‍ തൊഴിലില്ലായ്മ ചോദ്യംചെയ്ത യുവാവിന് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനം (വീഡിയോ)
ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തോടെയായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചത്.
മുസാഫര്‍നഗര്‍: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ തൊഴിലില്ലായ്മ രൂക്ഷമായെന്ന് അഭിപ്രായപ്പെട്ട യുവാവിന് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബിജെപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. ഭാരത് സമാചര്‍ ജേര്‍ണലിസ്റ്റ് സംഘടിപ്പിച്ച ചാനല്‍ സംവാദത്തിനിടെയാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച അദ്‌നാന്‍ എന്ന യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയത്.
മോദി സര്‍ക്കാരിന്റെയും സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പൂര്‍ണ പരാജയമെന്ന് അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്നാണ് അദ്‌നാനെ ടോക്ക് ഷോയിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തോടെയായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചത്.
പോലിസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അദ്‌നാന്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പരാതി നല്‍കിയാല്‍ അന്വേഷണം നടത്താമെന്നാണ് മുസഫര്‍ നഗര്‍ അഡീഷണനല്‍ സൂപ്രണ്ട് ഓഫ് പോലിസ് സത്പാല്‍ അറിയിച്ചത്.
BJP workers brutally beating up a young guy in Muzzafarnagar..
— Dhruv Rathee (@dhruv_rathee) March 7, 2019
Why? Because this guy questioned govt's lies on jobs and education during a media debate. #ModiHaiToMumkinHaipic.twitter.com/T36YHamB3Q