യുഡിഎഫില്‍ വീണ്ടും തലമുണ്ഡനം; ഇത്തവണ ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി

Update: 2021-05-02 06:10 GMT

ഇടുക്കി: സ്ഥാനാര്‍ഥി പ്രഖ്യാപനദിനത്തിലെന്ന പോലെ ഫലപ്രഖ്യാപന ദിനത്തിലും യുഡിഎഫില്‍ തലമുണ്ഡനം. ഇക്കുറി ഉടുമ്പന്‍ ചോല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇ എം ആഗസ്തിയാണ് മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി എംഎം മണി മികച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ഉറപ്പായതോടെയാണ് ഇ എം ആഗസ്തിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം സര്‍വേയ്‌ക്കെതിരേ ചാനല്‍ ചര്‍ച്ചയിലാണ് ഇ എം ആഗസ്തി തല മൊട്ടയടിക്കുമെന്ന് പറഞ്ഞത്. 24 ന്യൂസ് ചാനല്‍ സര്‍വേയില്‍ മന്ത്രി എംഎം മണി വിജയിക്കുമെന്ന പ്രവചനത്തിനെതിരേ രംഗത്തെത്തിയ ഇ എം ആഗസ്തി പെയ്ഡ് സര്‍വേകള്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് പറയുകയും മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നും മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്ക് പാലിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.

    സ്ഥാനാര്‍ഥി പ്രഖ്യാപന ദിനത്തില്‍ സീറ്റ് നല്‍കാതിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ തലമുണ്ഡനം ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്തിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും സിപിഎം പ്രതിനിധികള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഉടുമ്പന്‍ ചോല. 2016ല്‍ മന്ത്രി എംഎം മണിയാണ് ഇവിടെ നിന്ന് സഭയിലെത്തിയത്.

Beheaded again in UDF; Udumbanchola's UDF candidate

Tags:    

Similar News