ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികളുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു; ഒമ്പത് പേര്‍ മരിച്ചു

Update: 2022-07-08 03:54 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.45 ഓടെ രാമനഗരിയിലെ ധേല നദിയിലാണ് വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചുപോയത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ നദിയിലെ ശക്തമായ ഒഴുക്കാണ് അപകടകാരണം.


 ധേല രാംനഗറിലെ റിസോര്‍ട്ടില്‍ താമസിച്ച് മടങ്ങുകയായിരുന്ന ഇന്നോവ കാറില്‍ ആകെ പത്തുപേരാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി രാംനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള തിരക്കിലാണ് പോലിസ്. വിനോദസഞ്ചാരികള്‍ പഞ്ചാബിലെ പട്യാല സ്വദേശികളാണെന്നാണ് സൂചന. ലോക്കല്‍ പോലിസും അഗ്‌നിശമന സേനയും സ്ഥലത്തുണ്ട്.

Tags:    

Similar News