ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ബിഹാറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
മകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി
പട്‌ന: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ ബിഹാറിലെ ഗയ ജില്ലയില്‍ നാലംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് ആരോപണം ഉയരുന്ന കൗമാരക്കാരി ആത്മഹത്യ ചെയ്തു. മകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി
പോലിസ് പറഞ്ഞു. നാലാമത്തെ പ്രതി അജ്ഞാതനായി തുടരുകയാണെന്നും പോലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഗയ മെഡിക്കല്‍ കോളേജിലാണെന്നും ഫലം കാത്തിരിക്കുകയാണെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ 'സവര്‍ണ' സമുദായത്തില്‍ നിന്നുള്ള നാല് പുരുഷന്മാരുടെ കൊടിയ പീഡനങ്ങള്‍ക്കിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ നടുക്കംവിട്ടുമാറുംമുമ്പാണ് ബിഹാറില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.