അഗ്‌നിപഥ്: അക്രമാസക്തമായ പ്രക്ഷോഭം തുടരുന്നു; ബീഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം, റെയില്‍വേക്ക് കോടികളുടെ നഷ്ടം

പ്രക്ഷോഭകര്‍ ജെഹാനാബാദ് ജില്ലയിലെ പോലിസ് ഔട്ട്‌പോസ്റ്റിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 കോടി രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂര്‍ണമായും കത്തിനശിച്ചതായും റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Update: 2022-06-18 12:33 GMT

പട്‌ന: ബന്ദിനിടയിലും തുടര്‍ച്ചയായ നാലാം ദിവസവും ബിഹാറില്‍ അക്രമാസക്തമായ അഗ്‌നിപഥ് വിരുദ്ധ പ്രതിഷേധം തുടരുന്നു.പ്രക്ഷോഭകര്‍ ജെഹാനാബാദ് ജില്ലയിലെ പോലിസ് ഔട്ട്‌പോസ്റ്റിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

200 കോടി രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂര്‍ണമായും കത്തിനശിച്ചതായും റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ട്രെയിന്‍ നമ്പര്‍ 15652 ഗുവാഹത്തി-ജമ്മു താവി ലോഹിത് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ ബിഹാറിലെ മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 6.10 ഓടെ പ്രക്ഷോഭകര്‍ കത്തിച്ചതായി എന്‍എഫ്ആര്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ (സിപിആര്‍ഒ) സബ്യസാചി ഡെ പറഞ്ഞു. എന്നാല്‍, ട്രെയ്‌നിലെ 1,169 യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാബുവ റോഡ്, സിധ്വാലിയ (ഗോപാല്‍ഗഞ്ച്), ചപ്ര റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പാസഞ്ചര്‍ ട്രെയിനുകളിലെ ഓരോ കോച്ചുകള്‍ അഗ്നിക്കിരയാക്കി.ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു. സിവാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ റെയില്‍ എഞ്ചിന് തീയിടാന്‍ ശ്രമിച്ചു. വിക്രംശില എക്‌സ്പ്രസിന്റെ മൂന്ന് എയര്‍കണ്ടീഷന്‍ ചെയ്ത കമ്പാര്‍ട്ടുമെന്റുകള്‍ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു.

'തങ്ങള്‍ പൂര്‍ണ ജാഗ്രതയിലാണ്. വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ആളുകളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായവരില്‍ നിന്ന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ 78 കോച്ചിംഗ് സെന്ററുകളുടെ പങ്ക് തങ്ങള്‍ കണ്ടെത്തി. ഈ സന്ദേശങ്ങള്‍ പ്രകോപനപരമായ സ്വഭാവമുള്ളതായിരുന്നു' -ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് എഎന്‍ഐയോട് പറഞ്ഞു.


Tags:    

Similar News