പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായി; യുവതിക്ക് ബിഹാര്‍ സര്‍ക്കാര്‍ 30000 രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2024-11-01 10:22 GMT

പാട്ന: വന്ധ്യംകരണത്തിലൂടെ പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായ യുവതിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബീഹാറിലെ സിതാമര്‍ഹി ജില്ലയിലെ ദുമ്ര ബ്ലോക്കിലെ ബഞ്ചൂരി ഗ്രാമത്തിലെ നന്ദകിഷോറിന്റെ ഭാര്യയായ മീനാ ദേവിക്കാണ് ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

രണ്ട് വര്‍ഷം മുമ്പാണ് മീനാ ദേവി വന്ധ്യംകരണത്തിന് വിധേയയായത്. എന്നാല്‍ അപ്രതീക്ഷിതമായി ഗര്‍ഭിണിയായി. സാമ്പത്തികമായി പിന്നോക്ക അവസ്ഥയില്‍ ഉള്ളതിനിലാണ് മീനാദേവി വന്ധ്യംകരണത്തിന് വിധേയയായത്. ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തികശേഷിയില്ലെന്ന് ചൂണ്ടികാട്ടിയാണ് മീനാദേവി ആരോഗ്യവകുപ്പിനെ സമീപിച്ചത്. തുടര്‍ന്നാണ് യുവതിക്ക് 30,000 രൂപ നല്‍കാന്‍ വിധിയായത്. വന്ധ്യംകരണത്തിന് വിധേയരായാലും അപൂര്‍വ്വം കേസുകളില്‍ ഗര്‍ഭിണിയാവാറുണ്ടെന്ന് മീനാദേവി ശസ്ത്രക്രിയക്ക് വിധേയയായ ആശുപത്രിയിലെ ഡോക്ടര്‍ അക്ഷയ്കുമാര്‍ പറഞ്ഞു.




Similar News